വരാപ്പുഴ: ലയൺസ് ക്ലബ് ഓഫ് മീഡിയ പേഴ്സൺന്‍റെ ലയൺസ് ഇന്‍റർനാഷണൽ അവാർഡ് മെട്രൊ വാർത്ത ലേഖകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളെജ് ലൈബ്രറി അസിസ്റ്റന്‍റുമായ ഏബിൾ സി. അലക്സിന് സമ്മാനിച്ചു. എറണാകുളം,വരാപ്പുഴ ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ ഗവർണർ റോയ് വർഗീസ് പുരസ്‌കാരം സമ്മാനിച്ചു.
ചടങ്ങിൽ റിജനൽ ചെയർപേഴ്സൺ ലയൺ ബോധി തോമസ്, സെറ്റ് ഫോർ കിഡ്സ് പ്രിൻസിപ്പൽ സെക്രട്ടറി ലയൺ ക്യാപ്റ്റൻ ബിനു കുര്യാക്കോസ്, ലയൺസ് ഇന്‍റർനാഷണൽ ക്ലബ്ബ് മീഡിയ പ്രിസിഡന്‍റ് ബേബി കെ പിലിപ്പോസ്, റീജണൽ ചെയർപേഴ്സൺ സി. എ.സാവിയോ കിടങ്ങൻ, സോണൽ ചെയർ പേഴ്സൺ രവി ശങ്കർ ശർമ്മ, ലയൻസ് ക്ലബ്ബ് ട്രഷറാർ ഷിബു ഇ.ജെ, സെക്രട്ടറി കെ.കെ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.