വല്ലാതെ കാച്ചാൻ നിൽക്കേണ്ട, ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ട് നടത്തിയത്; എ. വിജയരാഘവൻ

സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയായിരുന്നു വിജയരാഘവൻ മാധ‍്യമ പ്രവർത്തകർക്കെതിരെ ലിപ്സ്റ്റിക്ക് പരാമർമർശം നടത്തിയത്
Not to be outdone, the lipstick reference is made with love; A. Vijayaraghavan
എ. വിജയരാഘവൻ
Updated on

തൃശൂർ: മാധ‍്യമ പ്രവർത്തകർക്കു നേരെയുള്ള ലിപ്സ്റ്റിക്ക് പരാമർശം സ്നേഹം കൊണ്ട് നടത്തിയതാണെന്ന് സിപിഎം പോളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവൻ. മാധ‍്യമ പ്രവർത്തകർ പല കാര‍്യങ്ങളും എഴുതാറുണ്ടെന്നും അപ്പോൾ അതിനെല്ലാം തിരിച്ച് പറയാറുണ്ടെന്നും പറഞ്ഞ വിജയരാഘവൻ വല്ലാതെ കാച്ചാൻ നിൽക്കേണ്ടെന്നും പറഞ്ഞു.

പി.വി. അൻവർ എംഎൽഎയ്ക്കെതിരെ സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെയായിരുന്നു വിജയരാഘവൻ മാധ‍്യമ പ്രവർത്തകർക്കെതിരെ ലിപ്സ്റ്റിക്ക് പരാമർമർശം നടത്തിയത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള വിരുദ്ധനാണെന്നും പരിധി വിട്ടുള്ള അക്രമണമാണ് ഗവർണർ മുഖ‍്യമന്ത്രിയ്ക്ക് നേരെ നടത്തുന്നതെന്നും വിജയരാഘവൻ ആരോപിച്ചു.

കേരളം മുഖ‍്യമന്ത്രിയുടെ നേതൃത്വത്തിൽ വലിയ പുരോഗതിയിലേക്ക് പോകുന്ന സാഹചര‍്യമാണെന്നും മുഖ‍്യമന്ത്രിയുടെ മികവിനെ അംഗീകരിക്കാത്ത പ്രതിപക്ഷ പ്രചരണങ്ങളെ കേരളത്തിലെ ജനങ്ങൾ അപവാദ പ്രചരണങ്ങളായി മാത്രമാണ് കാണുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com