തിരുവനന്തപുരം ബീവറേജസ് കോർപ്പറേഷനിൽ വന്‍ മോഷണം; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും കവർന്നു

മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കൃത്യത്തിന് ശേഷം സിസിടിവി കാമറയുടെ കേബിളുകളും നശിപ്പിച്ചു.
BEVCO employees to receive up to Rs 95,000 highest Onam bonus
തിരുവനന്തപുരം ബീവറേജസ് കോർപ്പറേഷനിൽ വന്‍ മോഷണം; ഒരു ലക്ഷം രൂപയുടെ മദ്യവും പണവും കവർന്നുrepresentative image
Updated on

തിരുവനന്തപുരം: ആര്യനാട് ബീവറേജസ് കോർപ്പറേഷന്‍റെ മദ്യവിൽപ്പന ശാലയിൽ വൻ കവർച്ച. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടതായി വിവരം. ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്‍റെ പൂട്ടു പൊളിച്ച് അകത്തു കടന്നത്.

മുഖം മൂടി ധരിച്ച മോഷ്ടാക്കൾ കൃത്യത്തിന് ശേഷം സിസിടിവി കാമറയുടെ കേബിളുകളും നശിപ്പിച്ചു. ആര്യനാട് പൊലീസ്, ഫോറൻസിക് സംഘം എന്നിവർ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com