തിരുവനന്തപുരത്ത് ജൂലൈ 17ന് മദ്യനിരോധനം

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലി തർപ്പണത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയാണ് ഉത്തരവ്
തിരുവനന്തപുരത്ത് ജൂലൈ 17ന്  മദ്യനിരോധനം
Updated on

തിരുവനന്തപുരം: കർക്കിട വാവുബലിയോടനുബന്ധിച്ച് ജൂലൈ 17 ന് തിരുവനന്തപുരം കോർപ്പറേഷൻ, വർക്കല മുൻസിപ്പാലിറ്റി, അരുവിക്കര, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധികളിലെ എല്ലാ മദ്യശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി.

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബലി തർപ്പണത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തിയാണ് ഉത്തരവ്. ജൂലൈ 16 അർധരാത്രി മുതൽ 17 ന് ഉച്ചയ്ക്ക് രണ്ട് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com