Liquor ban in Thrissur on April 19 and 20
Kerala
തൃശൂരിൽ ഏപ്രില്‍ 19, 20 തീയതികളിൽ സമ്പൂർണ മദ്യനിരോധനം
ഏപ്രില്‍ 19 ഉച്ചയ്ക്ക് 2 മണി മുതല്‍ ഏപ്രില്‍ 20 ഉച്ചയ്ക്ക് 2 വരെയാണ് നിരോധനം
തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 19, 20 തീയതികളിൽ മദ്യനിരോധനം. ഏപ്രില്‍ 19 ഉച്ചയ്ക്ക് 2 മണി മുതല്‍ ഏപ്രില്‍ 20 ഉച്ചയ്ക്ക് 2 വരെയുള്ള 36 മണിക്കൂര്‍ നേരത്തേക്ക് തൃശൂര്‍ താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വില്‍പനയും നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
ഇതുകൂടാതെ മദ്യനിരോധനം ഏര്‍പ്പെടുന്നതിനാല്‍ വ്യാജമദ്യ നിര്‍മാണത്തിനും വിതരണത്തിനും വില്‍പനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

