തൃശൂർ പൂരം; 48 മണിക്കൂർ സമ്പൂർണ മദ്യ നിരോധനമേർപ്പെടുത്തി ജില്ലാ കലക്‌ടർ

ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 2 മണിമുതൽ മെയ് 1 ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്
തൃശൂർ പൂരം; 48 മണിക്കൂർ സമ്പൂർണ മദ്യ നിരോധനമേർപ്പെടുത്തി ജില്ലാ കലക്‌ടർ

തൃശൂർ: തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം ഏർപ്പെടുത്തി കലക്‌ടർ വി ആർ കൃഷ്ണ തേജ. ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 2 മണിമുതൽ മെയ് 1 ഉച്ചയ്ക്ക് 2 മണിവരെയാണ് മദ്യ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മറ്റു ലഹരി വസ്തുക്കളുടെ വിൽപ്പനയും വിതരണവും നിരോധിച്ചതായും ജില്ലാ കലക്‌ടർ അറിയിച്ചു.

പി എസ് സി അറിയിപ്പ്

29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തുന്ന ഡിഗ്രി ലെവൽ പൊതുപ്രാഥമിക പിഎസ് സി പരീക്ഷയ്ക്ക് തൃശൂർ ജില്ലയിൽ പ്രത്യേകിച്ച് നഗരപരിധിയിൽ പരീക്ഷാകേന്ദ്രം ലഭിച്ച ഉദ്യോഗാർഥികൾ പൂരത്തിന്‍റെ തിക്കും തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ച് നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചേരണമെന്നും വൈകി വരുന്ന ഉദ്യോഗാർഥികളെ ഒരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും കെ പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com