വെള്ളിയാഴ്ച വൈകിട്ട് 6 വരെ സംസ്ഥാനത്ത് ഡ്രൈ ഡേ

വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധിയായിരിക്കും
വെള്ളിയാഴ്ച വൈകിട്ട് 6 വരെ സംസ്ഥാനത്ത് ഡ്രൈ ഡേ
Updated on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മദ്യവിൽപ്പനശാലകൾ അടച്ചിടാൻ തീരുമാനം. ബുധനാഴ്ച മുതൽ അടച്ചിടാനാണ് തീരുമാനം.

ബുധനാഴ്ച വൈകീട്ട് ആറുമണി മുതൽ തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 26 ന് വൈകിട്ട് ആറുവരെയാണ് മദ്യശാലകൾ അടച്ചിടുക. വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധിയായിരിക്കും.

logo
Metro Vaartha
www.metrovaartha.com