വിനോദ സഞ്ചാര മേഖലയില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാൻ അനുമതി

വിനോദ സഞ്ചാരമേഖലയിലൊഴികെ ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും.

തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയില്‍ ഡ്രൈഡേയ്ക്ക് മദ്യം വിളമ്പുന്നതിന് അനുമതി നല്‍കാന്‍ തീരുമാനം. ഭേദഗതി വരുത്തിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. വിനോദ സഞ്ചാരമേഖലകളില്‍ യോഗങ്ങളും പ്രദര്‍ശനങ്ങളും പ്രോത്സാഹിപ്പിക്കാനാണ് ഇളവ് കൊണ്ടുവന്നത്. ഇതിനായി 15 ദിവസം മുന്‍പ് അനുമതി വാങ്ങണം.

വിനോദ സഞ്ചാരമേഖലയിലൊഴികെ ഒന്നാം തീയതിയിലെ ഡ്രൈഡേ തുടരും. നേരത്തെ ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യമായിരുന്നു ഡ്രൈഡേയിലെ ഇളവ്. വിനോദ സഞ്ചാരികള്‍ക്ക് ഇതൊരു ബുദ്ധിമുട്ടാണെന്ന് കണ്ടായിരുന്നു സ്റ്റേക്ക് ഹോള്‍ഡേഴ്സ് സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചത്.

അതേസമയം, ഡ്രൈഡേ പൂര്‍ണമായി ഒഴിവാക്കാനുള്ള ആലോചനകള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നെങ്കിലും രണ്ടാം ബാര്‍ കോഴ ആരോപണം കൂടി വിവാദമായ സാഹചര്യത്തില്‍ ടൂറിസം മേഖലയ്ക്ക് മാത്രം ഇളവ് നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം. ഈ മാസം നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com