മുവാറ്റുപുഴയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് 6,600 രൂപയുടെ മദ്യം മോഷ്ടിച്ചു

കെഎസ്‌ബിസി അധികൃതർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്
Theft at Beverages outlet in Muvattupuzha

മുവാറ്റുപുഴയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

Updated on: 

കൊച്ചി: മുവാറ്റുപുഴയ്ക്ക് സമീപം കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്‍റെ (കെഎസ്‌ബിസി) പ്രീമിയം ഔട്ട്‌ലെറ്റിൽ നിന്ന് 6,600 രൂപ വിലവരുന്ന മദ്യക്കുപ്പികൾ മോഷണം പോയി. എംസി റോഡിലെ അത്രശേരി ബിൽഡിങ്ങിന്‍റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കെഎസ്‌ബിസി ഔട്ട്‌ലെറ്റിലെ സെൽഫ് പ്രീമിയം കൗണ്ടറിലാണ് മോഷണം നടന്നത്. ഒക്റ്റോബർ 20ന് വൈകിട്ട് 6.30നും രാത്രി 11നും ഇടയിലായിരുന്നു സംഭവം.

ഒക്റ്റോബർ 21ന് കെഎസ്‌ബിസി അധികൃതർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. രണ്ട് അമേസിങ് പ്രീമിയം ഗ്രെയിൻ വോഡ്ക കുപ്പികളും ബക്കാർഡി മാംഗോ ചില്ലി ഒറിജിനൽ റം, ഓൾഡ് മങ്ക് വൈറ്റ് ക്ലാസിക് പ്രീമിയം റം, റോയൽ ആംസ് പ്രീമിയം വിഎസ്ഒപി ബ്രാൻഡി, കിങ്ഫിഷർ അൾട്രാ മാക്സ് പ്രീമിയം ബിയർ എന്നിവയുടെ ഓരോ കുപ്പികളുമാണ് മോഷണം പോയത്.

കെഎസ്‌ബിസി അധികൃതരുടെ പരാതിയിൽ ബിഎൻഎസ് 305(ഇ) വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. ഒന്നിലധികം പേർ മോഷണത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ സംശയം.

logo
Metro Vaartha
www.metrovaartha.com