
അഡ്വ. ഹരീഷ് വാസുദേവ്
കൊച്ചി: രാജ്യത്തെ ആൺ-പെൺ ദൈവങ്ങളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ട് സെൻസർ ബോർഡിന് വിവരാവകാശ നിയമം പ്രകാരം അപേക്ഷ നൽകി അഡ്വ. ഹരീഷ് വാസുദേവ്. ജെഎസ്കെ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് വിചിത്രമായ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയിരിക്കുന്നത്.
ജെഎസ്കെ സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് രാമായണത്തെ ഉദ്ധരിച്ചു കൊണ്ടാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകിയത്. ദൈവങ്ങളുടെ പേരുകൾ ഉപയോഗിക്കുകയാണെങ്കിൽ മതപരമായ വികാരം വ്രണപ്പെടുമെന്നും അതു സാമൂഹികപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ചാനൊരു സിനിമ നിർമിക്കാൻ തുടങ്ങുകയാണെന്നും അതിൽ പീഡനത്തിനിരയായതും പീഡിപ്പിക്കുന്നതുമായ കഥാപാത്രങ്ങളുണ്ട്.
സെൻസർ ബോർഡ് ആൺ-പെൺ ദൈവങ്ങളുടെ പട്ടിക നൽകുകയാണെങ്കിൽ ആ പേരുകൾ ഒഴിവാക്കി പേരുകൾ തെരഞ്ഞെടുക്കാമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജാനകി എന്ന പേര് ദൈവത്തിന്‍റേതാണ് എന്ന് വ്യക്തമാക്കുന്ന രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.