മാലിന്യം വലിച്ചെറിയൽ: ക്യാമറ നിരീക്ഷണം ശക്തമാക്കും | Video

ചൊവ്വാഴ്ച ആരംഭിക്കുന്ന "വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്‍റെ ഭാഗമായാണ് നടപടി.

തിരുവനന്തപുരം:​ പൊതുസ്ഥലങ​ളി​ൽ മാ​ലി​ന്യം വലിച്ചെറിയുന്നവർക്കെതിരേ ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ചൊവ്വാഴ്ച ആരംഭിക്കുന്ന "വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്‍റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരേ തദ്ദേശ വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ ​മന്ത്രി എം. ബി. രാജേഷ് നിർദേശം നൽകി. ക്യാം​പെയിന്‍റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി​ ജനകീയ സമിതികൾ രൂപീകരിക്കും. ഒപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും, അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ഈ ​ജനകീയ ക്യാം​പെയിൻ ന​ട​ത്തുന്നത്.

ക്യാമറ നിരീക്ഷണത്തിന് പുറമേ കൂടുതൽ മാലിന്യം തള്ളുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ്പ് ചെയ്യും. പ്രധാന ജം​ക്‌​ഷനുകൾ ഉൾപ്പെടെ ഇത്തരം സ്ഥലങ്ങളിൽ തുടർന്ന് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നില്ല എന്ന് ഉറപ്പാക്കാ​ൻ ജനകീയ സമിതികൾ നേതൃത്വം നൽകുക എന്നതാണ് ഉദ്ദേശിക്കുന്നത്. വിദ്യാലയങ്ങൾ, കലാലയങ്ങൾ, വ്യാപാര ​സ്ഥാപനങ്ങൾ തുടങ്ങിയവയെ വലിച്ചെറിയൽ മുക്തമാക്കുക എന്നതും ലക്ഷ്യമിടുന്നു.​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിയമ ​നടപടികളും ശക്തമാക്കും. എല്ലാ സർക്കാർ സ്ഥാപനങ്ങളും വലിച്ചെറിയൽ മുക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാ​ൻ നിർദേശിച്ചിട്ടുണ്ട്. ത​ദ്ദേ​ശ സ്ഥാപന തലത്തിൽ സംഘടനകളുടെയും ക്ലബ്ബുകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും യോഗം വിളിച്ചു ചേർക്കും. വലിച്ചെറിയൽ മുക്തമാക്കേണ്ട പ്രദേശങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങളും ബിന്നുകൾ സ്ഥാപിച്ച സ്ഥലങ്ങളിലെ നടപടികളും ഈ യോഗത്തിൽ ആസൂത്രണം ചെയ്യും. ക്യാം​പെയിൻ വിജയിപ്പിക്കാൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നു മന്ത്രി രാജേഷ് ആഹ്വാനം ചെയ്തു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com