കന്നുകാലി സെൻസസ്; സംസ്ഥാനതല പരിശീലനം വ‍്യാഴാഴ്ച്ച ആരംഭിക്കും

സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്
Livestock Census; State-level training to begin on Thursday
കന്നുകാലി സെൻസസ്;സംസ്ഥാനതല പരിശീലനം വ‍്യാഴാഴ്ച്ച ആരംഭിക്കും
Updated on

തിരുവനന്തപുരം: 21 ാമത് കന്നുകാലി സെന്‍സസിന്‍റെ ഭാഗമായുള്ള സംസ്ഥാനതല പരിശീലന പരിപാടിയ്ക്ക് വ‍്യാഴാഴ്ച്ച തുടക്കമാകും. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉച്ചയ്ക്ക് 12 ന് നടക്കുന്ന പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. അഡ്വ. വി.കെ പ്രശാന്ത് അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് 31 ന് എല്ലാ ജില്ലകളിലും ജില്ലാതല പരിശീലന പരിപാടികളും സംഘടിപ്പിക്കും. സെന്‍സസിനായി വകുപ്പില്‍ നിന്നും 3500 ലധികം എന്യൂമറേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഇവര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു നാല് മാസം കൊണ്ട് മൃഗങ്ങളുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ചു കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com