

കൽപ്പറ്റയിൽ 'ഒരുത്തീ സൗമ്യ'യ്ക്ക് ജയം
കൽപ്പറ്റ: കൽപ്പറ്റ എമിലി തടം മുനിപ്പാലിറ്റിയിൽ ഒരുത്തി സൗമ്യയ്ക്ക് ജയം. നവ്യാനായർ അഭിനയിച്ച 'ഒരുത്തീ' സിനിമയ്‌ക്ക് കാരണമായ ജീവിതത്തിലെ യഥാർഥ നായികയാണ് സൗമ്യ എസ്.
കൊല്ലം, മൈനാഗപ്പള്ളി കല്ലുകടവിലെ സൗമ്യ എസ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ കൽപ്പറ്റ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു സൗമ്യ. സിനിമ ഇറങ്ങിയതിനു പിന്നാലെ ഒരുത്തി സൗമ്യ എന്ന പേരിൽ വൈറലായ സൗമ്യ 13 വോട്ടുകൾക്കാണ് വിജയിച്ചത്.