തദ്ദേശ​ പൊതുതെരഞ്ഞെടുപ്പ്: സ്ഥാനാർ​​ഥികൾ 12നകം ചെലവ്-​​ക​​ണക്ക് സമർപ്പിക്കണം

തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് നേരിട്ടും നൽകാം
local body elections candidates must submit expenditure statements by january 12

തദ്ദേശ​ പൊതുതെരഞ്ഞെടുപ്പ്: സ്ഥാനാർ​​ഥികൾ 12നകം ചെലവ്-​​ക​​ണക്ക് സമർപ്പിക്കണം

representative image

Updated on

തിരുവനന്തപുരം: തദ്ദേശസ്വയം​ ഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർഥികളും ഈ മാസം 12നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.

കമ്മിഷന്‍റെ ഉത്തരവ് തീയതി മുതൽ അ​​ഞ്ച് വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025ലെ പൊതുതെരഞ്ഞെടുപ്പിൽ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർഥി​​കളാണ് മത്സരിച്ചത്. പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്.

തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് നേരിട്ടും നൽകാം. നിശ്ചിത ഫോറത്തിൽ നൽകുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം. മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർഥികളുടെ പരാതികളെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമ്മിഷണർ അറിയിച്ചു.

https://www.sec.kerala.gov.in/login എന്ന ലിങ്കിൽ കാൻഡിഡേറ്റ് രജിസ്‌ട്രേഷനിൽ ലോഗിൻ ചെയ്ത് വേണം ഓൺലൈനായി കണക്ക് സമർപ്പിക്കാൻ. ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള മാർഗനിർ​​ദേശങ്ങളും വിശദമായ വിഡിയൊ ട്യൂട്ടോറിയലും ലിങ്കിൽ ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com