
കോട്ടയം: തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് തിരുനക്കര പൂരം നടക്കുന്ന മാർച്ച് 21ന് കോട്ടയം നഗരപരിധിയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്റ്റർ ഡോ. പികെ ജയശ്രീ ഉത്തരവിറക്കി. മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല.