സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഉപതെരഞ്ഞെടുപ്പ് നാളെ

ആ​കെ 114 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്
local ward By-elections on December 12
local ward By-elections on December 12
Updated on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 33 ത​ദ്ദേ​ശ വാ​ർ​ഡു​ക​ളി​ൽ ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. വോ​ട്ടെ​ടു​പ്പ് രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് മ​ണി വ​രെ​യാ​ണ്. മോ​ക്ക് പോ​ൾ രാ​വി​ലെ ആ​റ് മ​ണി​ക്ക് ന​ട​ത്തും. വോ​ട്ടെ​ണ്ണ​ൽ 13 ന് ​രാ​വി​ലെ 10 മ​ണി​ക്ക് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

14 ജി​ല്ല​ക​ളി​ലാ​യി ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, അ​ഞ്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്,24 ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡു​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 114 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. വോ​ട്ടെ​ടു​പ്പി​ന് 192 പോ​ളി​ങ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. പ്ര​ശ്ന ബാ​ധി​ത ബൂ​ത്തു​ക​ളി​ൽ വി​ഡി​യൊ​ഗ്ര​ഫി​യും പ്ര​ത്യേ​ക പൊ​ലീ​സ് സു​ര​ക്ഷ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ൽ ഫ​ലം www.sec.kerala.gov.in സൈ​റ്റി​ലെ TRENDൽ ​ല​ഭ്യ​മാ​കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com