
കണ്ണൂരിൽ എംഎൽഎയെ നാട്ടുകാർ കൈയേറ്റം ചെയ്തു
കണ്ണൂർ: കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനനെ കൈയേറ്റം ചെയ്ത് നാട്ടുകാർ. കരിയാട് അങ്കണവാടി ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. മാലിന്യ പ്രശ്നം പരിഹരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർക്കിടയിലൂടെ പോയ എംഎൽഎയെ നാട്ടുകാർ പിടിച്ച് തള്ളുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. എംഎൽഎക്കൊപ്പം പാർട്ടിക്കാരോ പൊലീസോ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു ഡയാലിസിസ് സെന്‍ററിൽ നിന്നും മാസങ്ങളായി പുറത്തേക്ക് മാലിന്യങ്ങൾ ഒഴുക്കുന്നുണ്ട്. ഈ പ്രശ്നം ഏറെ നാളായി ചൂണ്ടിക്കാട്ടിയെങ്കിലും എംഎൽഎ വേണ്ടവിധി വിഷയത്തെ കൈകാര്യം ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.