
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടിലേക്ക് എത്തിയ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെ നാട്ടുക്കാർ തടഞ്ഞു. രാധയുടെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു നാട്ടുക്കാർ മന്ത്രിയെ തടഞ്ഞത്. രാധയെ കടുവ ആക്രമിച്ചത് വനത്തിൽ വച്ച് എന്ന പ്രസ്താവന മന്ത്രി തിരുത്തണമെന്നും കടുവയെ വെടിവയ്ക്കാനുള്ള ഉത്തരവ് നേരിട്ട് കാണിക്കണമെന്നും നാട്ടുക്കാർ ആവശ‍്യപ്പെട്ടു.
ഒടുവിൽ പ്രതിഷേധക്കാരെ പൊലീസ് നീക്കുകയും മന്ത്രിയെ വീടുനുള്ളിൽ കയറ്റി പൊലീസ് വാതിൽ അടക്കുകയായിരുന്നു. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ കിടന്നും ആളുകൾ പ്രതിഷേധിക്കുകയാണ്. മന്ത്രിയെ നാട്ടുക്കാർ കരിങ്കൊടി കാണിക്കുകയും ചെയ്തു.