ലോഡ്ജിൽ കറന്‍റ് പോയത് ചോദ്യം ചെയ്തു; താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ച് ലോഡ്ജ് ഉടമസ്ഥൻ

എന്തു കൊണ്ടാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തതെന്ന് താമസക്കാരൻ ചോദിച്ചതിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
Lodge owner bites off resident's finger after being questioned about power outage

ലോഡ്ജിൽ കറന്‍റ് പോയത് ചോദ്യം ചെയ്തു; താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ച് ലോഡ്ജ് ഉടമസ്ഥൻ

Updated on

കൊച്ചി: ലോഡ്ജിൽ വൈദ്യുതി തടസം നേരിട്ടത് ചോദ്യം ചെയ്ത താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ചതായി പരാതി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിക്കെതിരേ താമസക്കാരന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ലോഡ്ജിൽ വൈദ്യുതി തടസപ്പെട്ടിരുന്നു.

എന്തു കൊണ്ടാണ് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തതെന്ന് താമസക്കാരൻ ചോദിച്ചതിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.

കലഹത്തിനിടെ ബെൻജോ ബേബി താമസക്കാരന്‍റെ വിരൽ കടിച്ചു മുറിച്ചുവെന്നും ആയുധം ഉപയോഗിച്ച് ചെറുവിരലിൽ പരുക്കേൽപ്പിച്ചുവെന്നുമാണ് പരാതി. ലോഡ്ജിന്‍റെ മറ്റൊരു ജീവനക്കാരനെതിരേയും കേസ് എടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com