ലോക്സഭാ തെരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി എറണാകുളത്ത് ഇതുവരെ ലഭിച്ചത് 4980 പരാതികൾ

4924 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു. 44 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്: സി വിജില്‍ ആപ്ലിക്കേഷൻ വഴി എറണാകുളത്ത് ഇതുവരെ ലഭിച്ചത് 4980 പരാതികൾ

കൊച്ചി : പൊതുജനങ്ങള്‍ക്ക് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാൽ അതിവേഗം ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനുള്ള സി-വിജില്‍ മൊബൈൽ ആപ്ലിക്കേഷൻ മുഖേന എറണാകുളം ജില്ലയിൽ ഇതുവരെ ലഭിച്ചത് 4980 പരാതികൾ. ഇതിൽ 4924 എണ്ണം ശരിയാണെന്ന് കണ്ടെത്തി പരിഹരിച്ചു.

44 എണ്ണം കഴമ്പില്ലാത്തതിനാൽ ഉപേക്ഷിച്ചു. 12 എണ്ണത്തിൽ നടപടി പുരോഗമിക്കുന്നു. പരാതികള്‍ ജില്ലാ പ്ലാനിങ് ഓഫീസിൽ പ്രവര്‍ത്തിക്കുന്ന സി വിജിൽ ജില്ലാ കണ്‍ട്രോൾ റൂമിൽ ലഭിച്ച ഉടൻ തന്നെ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറിയാണ് നടപടി സ്വീകരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com