'മതിലുകളിൽ താമര വരച്ച് സുരേഷ് ഗോപി'; തൃശൂരിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

തൃശൂരിലെ 15 ഓളം മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചിഹ്നം വരുച്ചു തുടങ്ങി
മതിലിൽ താമര ചിഹ്നം വരയ്ക്കുന്ന സുരേഷ് ഗോപി
മതിലിൽ താമര ചിഹ്നം വരയ്ക്കുന്ന സുരേഷ് ഗോപി
Updated on

തൃശൂർ: തൃശൂരിൽ‌ ഔദ്യോഗിക തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച് ബിജെപി. സ്ഥാനാർ‌ഥിയുടെ പേര് വെളിപ്പെടുത്താതെയാണ് പ്രചാരണം. സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തൃശൂരിലെ 15 ഓളം മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചിഹ്നം വരുച്ചു തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപി നേരിട്ടെത്തി. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം ഇവിടെ പേര് എഴുതിച്ചേർക്കും.

അടുത്തയാഴ്ചയോടെ തൃശൂർ ഉൾപ്പെടെ കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് ബിജെപി അറിയിക്കുന്നത്. ബിജെപിയുടെ എപ്ലസ് മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപിയാണ് തൃശൂരിൽ നിന്ന് മത്സരിക്കുക എന്നതിൽ ഇനിയൊരു ഔദ്യോഗിക സ്ഥിരീകരണം കൂടിയെ വരേണ്ടതുള്ളൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com