തെരഞ്ഞെടുപ്പു പ്രചാരണം; മുഖ്യമന്ത്രി ബുധനാഴ്ച കോതമംഗലത്ത്

പരിപാടിയിൽ കോതമംഗലം അസംബ്ലി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും പ്രവർത്തകർ പങ്കെടുക്കു
കോതമംഗലത്ത് ഇടതു മുന്നണി നടത്തിയ വാർത്താ സമ്മേളനം
കോതമംഗലത്ത് ഇടതു മുന്നണി നടത്തിയ വാർത്താ സമ്മേളനം

കോതമംഗലം : ഇടത്പക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥി അഡ്വ . ജോയിസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കോതമംഗലത്ത് എത്തും. ബുധൻ രാവിലെ 10 മണിക്ക് കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിയിലാണ് പരിപാടി. കോതമംഗലം അസംബ്ലി മണ്ഡലത്തിലെ എട്ട് പഞ്ചായത്തിലേയും മുനിസിപ്പാലിറ്റിയിലേയും പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

9 ന് കോതമംഗലം അസംബ്ലി മണ്ഡലത്തിലെ ആദ്യ ഘട്ട സ്ഥാനാർഥി പര്യടനം കുട്ടംപുഴ പഞ്ചായത്തിലെ മാമല കണ്ടത്ത് രാവിലെ 7 മണിക്ക് തുടക്കം കുറിക്കും. രണ്ടാംഘട്ട സ്ഥാനാർഥി പര്യടനം 19 ന് രാവിലെ 7 മണിക്ക് കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കലിൽ നിന്ന് ആരംഭിക്കും. മൂന്നാം ഘട്ടം ഏപ്രിൽ 22 ന് നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂരിൽ നിന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച് മുനിസിപ്പാലിയിലെ സ്വീകരണത്തിന് ശേഷം ഉച്ച കഴിഞ്ഞ് മുവാറ്റുപുഴ അസംബ്ലി മണ്ഡലത്തിൽ പ്രചാരണം നടത്തും.എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ . ജോയിസ് ജോർജിന്‍റെ വിജയത്തിനായി ഇടത് പക്ഷ മുന്നണി നേതാക്കളും, പ്രവർത്തകരും സജീവമായി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ഇറങ്ങിയിട്ടുള്ളതായും എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പത്രസമ്മേളനത്തിൽ എൽഡിഎഫ് നേതാക്കളായ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ.എ. ജോയി , ജില്ലാകമറ്റിയംഗം അഡ്വ.എ എ.അൻഷാദ് , സിപിഐ. താലൂക്ക് സെക്രട്ടറി പി. റ്റി ബെന്നി , കേരള കോൺഗ്രസ് എം. ജില്ലാ സെക്രട്ടി അഡ്വ. പോൾ മുണ്ടയ്ക്കൽ, ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്‍റ് മനോജ് ഗോപി , സാജൻ അമ്പാട്ട് (കോൺഗ്രസ് എസ്), ബേബി പൗലോസ് (കേരള കോൺഗ്രസ് ബി), ഷാജി പിച്ചക്കര (കേരള കോൺഗ്രസ് - സ്ക്കറിയ), ആന്‍റണി പുല്ലൻ (ജനാതിപത്യ കേരള കോൺഗ്രസ് ) എന്നിവർ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.