''ഉണ്ണി മുകുന്ദന്‍ രാഷ്ട്രീയത്തിലേക്കില്ല, പ്രചരണങ്ങള്‍ വ്യാജം''

പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വം ബിജെപി പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു
Unni Mukundan
Unni Mukundanfile
Updated on

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ണി മുകുന്ദൻ മത്സരിക്കുമെന്ന വാർത്ത തള്ളി നടന്റെ മാനേജർ വിപിൻ. സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .പത്തനംതിട്ടയില്‍ ഉണ്ണി മുകുന്ദന്റെ സ്ഥാനാർത്ഥിത്വം ബിജെപി പരിഗണിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു.

ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അഗത്വമില്ല. സിനിമ നടനെന്ന നിലയില്‍ അദ്ദേഹം കരിയറിലെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പല വാർത്തകളും പ്രചരിക്കുന്നുണ്ട് . ആരാണ് അതിന് പിന്നെലെന്ന അറിയില്ല.പക്ഷേ, അതിലൊന്നും യാതൊരു കഴമ്പുമില്ല. ഉണ്ണി ഇപ്പോള്‍ സിനിമയുമായി നല്ല തിരക്കിലാണ്. മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com