സംസ്ഥാനത്ത് പോളിങ് 64% പിന്നിട്ടു, വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്

ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണ്, ഏറ്റവും കുറവ് പൊന്നാനിയിലും
election picture
election picture

തിരുവനന്തപുരം: കേരളത്തിലെ പോളിംഗ് ശതമാനം 64 കടന്നു. ഏറ്റവും കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഇവിടെ 68 ശതമാനം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും കുറവ് പൊന്നാനിയിലും. ഇവിടെ 60 ശതമാനം വോട്ട് മാത്രമേ രേഖപെടുത്തിയിട്ടുള്ളൂ.

അതേസമയം ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഹയർസെക്കൻഡറി സ്കൂളിലെ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. തിരുവൻവണ്ടൂർ കൃഷി ഓഫീസറായ സജീവനാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സജീവനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകി.

പാലക്കാട് കനത്ത ചൂടിനിടെ 2 പേർ കുഴഞ്ഞു വീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേങ്കുറിശ്ശി സ്വദേശി ശബരി ( 32), വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) ആണ് എന്നിവരാണ് മരിച്ചത്.

വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു . തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം. പാലക്കാട് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. എരുമയൂരിൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് 45.2 ഡിഗ്രി ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം-62.52%
ആറ്റിങ്ങൽ-65.56%
കൊല്ലം-62.93%
പത്തനംതിട്ട-60.36%
മാവേലിക്കര-62.29%
ആലപ്പുഴ-68.41%
കോട്ടയം-62.27%
ഇടുക്കി-62.44%
എറണാകുളം-63.39%
ചാലക്കുടി-66.77%
തൃശൂർ-66.01%
പാലക്കാട്-66.65%
ആലത്തൂർ-66.05%
പൊന്നാനി-60.09%
മലപ്പുറം-64.15%
കോഴിക്കോട്-65.72%
വയനാട്-66.67%
വടകര-65.82%
കണ്ണൂർ-68.64%
കാസർഗോഡ്-67.39%

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com