ലോക്സഭാ തെരഞ്ഞെടുപ്പ്: പിഎസ്‌സി പരീക്ഷാ തീയതികളിൽ മാറ്റം

Lok Sabha Election PSC Exam Dates Changed
Lok Sabha Election PSC Exam Dates Changed

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ പിന്നീട് മെയ് 11,25 എന്നി തീയതികളിൽ നടത്തും. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്.

തുടർന്ന് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. ഏപ്രില്‍ 24ന് നടത്താനിരുന്ന സ്റ്റാഫ് നഴ്‌സ് പരീക്ഷ 29ലേക്കും ഏപ്രില്‍ 25ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍ തസ്തിക പരീക്ഷ 30ലേക്കും മാറ്റി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com