ഇടതു മുന്നണിയിൽ സീറ്റ് ധാരണയായി; കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന്, ആവശ്യമുന്നയിച്ച് ആർജെഡിയും

ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് സീറ്റ് ധാരണയായത്
ഇടതു മുന്നണിയിൽ സീറ്റ് ധാരണയായി; കോട്ടയം സീറ്റ് കേരള കോൺഗ്രസ് എമ്മിന്,  ആവശ്യമുന്നയിച്ച് ആർജെഡിയും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് ഇടതു മുന്നണിയിൽ സീറ്റ് ധാരണയായി. 15 സീറ്റിൽ സിപിഎമ്മും 4 സീറ്റിൽ സിപിഐയും ഒരു സീറ്റിൽ കേരള കോൺഗ്രസ് എമ്മും മത്സരിക്കും. ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് സീറ്റ് ധാരണയായത്. കോട്ടയം സീറ്റാണ് കേരള കോൺഗ്രസിന് നൽകുക. കൂടുതൽ സീറ്റ് ആവശ്യപ്പെട്ടെങ്കിൽ മുന്നണി ആവശ്യം പരിഗണിച്ചില്ല.

ആർജെഡിയും സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തി. 52 മുതൽ സോഷ്യലിസ്റ്റുകൾ ലോക്സഭയിലേക്കു മത്സരിക്കുന്നുണ്ടെന്ന് ആര്‍ജെഡി അവകാശവാദം ഉന്നയിച്ചു. തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് സീറ്റുകളിലാണ് സിപിഐ മത്സരിച്ചു വന്നിരുന്നത്. അതിൽ മാറ്റമുണ്ടായേക്കില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com