കെഎഎൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകിയില്ല; ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്തയുടെ അസാധാരണ നടപടി

ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്നു മുൻ ജീവനക്കാർ ലോകായുക്തയെ സമീപിക്കുകയായിരുന്നു
കെഎഎൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകിയില്ല; ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്തയുടെ അസാധാരണ നടപടി

തിരുവനന്തപുരം: കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡിന്‍റെ (കെഎഎൽ) വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യം നൽകാത്ത സർക്കാർ നടുപടിക്കെതിരേ ഗവർണർക്ക് റിപ്പോർട്ട് നൽകി ലോകായുക്ത. സർക്കാരിന്‍റേയും കെഎഎല്ലിന്‍റേയും വിശദീകരണം തൃപ്തികരമല്ലെന്നുകാട്ടിയാണ് ലോകായുക്തയുടെ അസാധാരണ നടപടി. ലോകായുക്ത അധികാരങ്ങള്‍ വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അസാധാരണ നടപടി.

ആനുകൂല്യം ലഭിക്കാത്തതിനെ തുടർന്നു മുൻ ജീവനക്കാർ ലോകായുക്തയെ സമീപിക്കുകയായിരുന്നു. അടിയന്തരമായി ഇവർക്ക് ആനുകൂല്യം നൽകണമെന്ന് സർക്കാരിനും കെഎഎല്ലിനും ലോകായുക്ത നിർദേശം നൽകി. കമ്പനിക്കാണ് ഉത്തരവിദിത്വമെന്ന് സർക്കാരും കമ്പനി നഷ്ടത്തിലായതിനാൽ പണം നൽകാനാവില്ലെന്ന് കമ്പനിയും ലോകായുക്തയ്ക്ക് മറുപടി നൽകി. ഇതിനെതിരേയാണ് ലോകായുക്ത ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com