
തിരുവനന്തപുരം: ദുരിതാശ്വാസ നിധി തട്ടിപ്പ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയിൽ ഭിന്നാഭിപ്രായം ഉള്ളതിനാൽ വിധി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കും.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നടപടി. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
ലോകായുക്തയും 2 ഉപലോകായുക്തയും ചോർന്നതാണ് ഫുൾ ബെഞ്ച്.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദും ബാബു മാത്യു പി.ജോസഫും ചോർന്നതാണ് ഫുൾ ബഞ്ച്.
മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ പതിനെട്ട് മന്ത്രിമാരെ പ്രതിയാക്കിയായിരുന്നു കേസ്. നേരത്തെ കെ. ടി. ജലീൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഉരുത്തിരിഞ്ഞതു ലോകായുക്ത പരാമർശത്തെ തുടർന്നായിരുന്നു. ലോകായുക്ത നടപടികൾ തുടങ്ങി ആദ്യം തന്നെ വിധി പറയുകയായിരുന്നു.
ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വകമാറ്റി ചെലവഴിച്ച സംഭവങ്ങളിലാണു ലോകായുക്ത കേസ് എടുത്തത്. എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവിനും, അന്തരിച്ച ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചതിനും എതിരെയായിരുന്നു ലോകായുക്തയിൽ കേസ്. കേസിൽ നേരത്തെ തന്നെ വാദം പൂർത്തിയായെങ്കിലും വിധി പറയുന്നതു നീണ്ടു. തുടർന്ന് ഹർജിക്കാരനായ ആർ. എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. ഇതു സംബന്ധിച്ചു ലോകായുക്തയ്ക്ക് പരാതി നൽകാനായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.
കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കെറ്റ് അംഗം ആര്.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി പ്രഖ്യാപിക്കാനായി ലോകായുക്തയ്ക്കു പരാതി നല്കാന് നിര്‍ദേശിച്ച കോടതി, ഏപ്രില്‍ മൂന്നിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്.
2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു. ആറു മാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പ്രഖ്യാപിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ലോകായുക്തയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ലോകായുക്തയില്‍ കേസിന്റെ വാദം നടക്കുന്നതിനിടെ, ലോകായുക്തനിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല് റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.