തൃശൂർ ഉൾപ്പെടെ 3 സീറ്റിൽ ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം അടുത്തയാഴ്ച

വിജയ സാധ്യത ഏറ്റവും കൂടുതല്‍ കൽപിക്കപ്പെടുന്ന സീറ്റുകളാവും കേരളത്തിൽ ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക
Suresh Gopi
Suresh Gopifile

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 3 മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാവുമെന്ന് ബിജെപി നേതൃത്വം. ദേശീയതലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയിലാണ് തൃശൂരും ഉണ്ടാവുമെന്ന് ജില്ലാ നേതൃത്വത്തിന് അറിയിപ്പ് ലഭിച്ചു. വിജയ സാധ്യത ഏറ്റവും കൂടുതല്‍ കൽപിക്കപ്പെടുന്ന സീറ്റുകളാവും കേരളത്തിൽ ആദ്യഘട്ടത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിലൊന്നാണ് തൃശൂർ.

മണ്ഡലത്തില്‍ നേരത്തെ തന്നെ ബിജെപി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനര്‍ഥിയാവുന്ന സുരേഷ് ഗോപി ബൂത്ത് ഭാരവാഹികളെ നേരില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ചു മണ്ഡലത്തിലെങ്കിലും കേരളത്തില്‍ വിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com