കേരളത്തിൽ താമര വിരിയുമോ? തൃശൂരിലും തിരുവനന്തപുരത്തും ബിജെപിയുടെ വ്യക്തമായ മുന്നേറ്റം

തൃശൂരിൽ രണ്ടാം സ്ഥാനത്ത് വി.എസ്. സുനിൽ കുമാറും കെ. മുരളീധരനുമാണുള്ളത്
loksabha election bjp lead kerala updates
തൃശൂരിലും തിരുവനന്തപുരത്തും ബിജെപി മുന്നിൽ

തിരുവനന്തപുരം: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തൃശൂരും തിരുവനന്തപുരത്തും ബിജെപി ലീഡിൽ. തൃശൂരിൽ സുരേഷ് ഗോപി 25,000 ത്തിലധികം വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. തുടക്കം മുതലേ സുരേഷ് ഗോപി തന്‍റെ ലീഡ് നില ഉയർത്തിക്കൊണ്ടു വരുകയായിരുന്നു. രണ്ടാം സ്ഥാനത്ത് സിപിഐ സ്ഥാനാർഥി വി.എസ്. സുനിൽ കുമാറും മൂന്നാം സ്ഥാനത്ത് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരനുമാണുള്ളത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ലീഡ് നില ഉയർത്തിയിട്ടുണ്ട്. 3000 ത്തിലധികം വോട്ടുകൾക്കാണ് ലീഡ്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ലീഡ് നില മാറി മറിയുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com