ലോക്സഭാ തെരഞ്ഞെടുപ്പ്; കള്ളപ്പണമിടപാടുകൾ തടയാൻ കൺട്രോൾ റൂം തുറന്ന് ആദായ നികുതി വകുപ്പ്

കണക്കിൽപ്പെടാത്ത പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈവശം വയ്ക്കുന്നതോ കടത്തിക്കൊണ്ടു പോകുന്നതോ ആയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ആദായനികുതി വകുപ്പുമായി പങ്കുവയ്ക്കാം
Income Tax
Income Tax Representative image

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കള്ളപ്പണമിടപാടും കണക്കിൽപ്പെടാത്ത പണത്തിന്‍റെ വിനിയോഗവും ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താൻ കർശന നിരീക്ഷണവുമായി ആദായ നികുതി വകുപ്പ്. കേരളത്തിലുടനീളം 150ലേറെ ഉദ്യോഗസ്‌ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇൻകം ടാക്‌സ് ഡയറക്റ്റർ ജനറൽ ദേബ്‌ജ്യോതിദാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കൊച്ചിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ടോൾ ഫ്രീ നമ്പർ: 1800 - 425 - 3173. ഇ- മെയിൽ വിലാസം: kerala.election2024@incometax.gov.in. വാട്‍സ് ആപ്പ് നമ്പർ 8714936111.

കണക്കിൽപ്പെടാത്ത പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈവശം വയ്ക്കുന്നതോ കടത്തിക്കൊണ്ടു പോകുന്നതോ ആയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ആദായനികുതി വകുപ്പുമായി പങ്കുവയ്ക്കാം. ജില്ലാ തലത്തിൽ ക്വിക്ക് റിയാക്‌ഷൻ ടീമിന് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അതിർത്തി ജില്ലകൾ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും. പൊതുജനങ്ങൾക്ക് പണം കൈവശം വയ്ക്കാൻ പരിധിയില്ലെങ്കിലും ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടാൽ ഉറവിടം വ്യക്തമാക്കേണ്ടി വരും. സംശയകരമായ ബാങ്ക് ഇടപാടുകളും പരിശോധിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രിൻസിപ്പൽ ഡയറക്റ്റർ ഓഫ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ ഡോ. ഗുൽഷൻ രാജ്, അഡീഷണൽ ഡയറക്റ്റർ ആർ. രാജേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com