ഇടുക്കിയിൽ ഡീനിന്‍റെ കുതിപ്പ്; ഒരു ലക്ഷം കടന്ന് ലീഡ്

സംസ്ഥാനത്ത് ഏറ്റവും അധികം ലീഡോടെ ഡീൻ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പുകളിലെ വിലയിരുത്തൽ
loksabha election dean kuriakose lead in idukki
ഡീൻ കുര്യാക്കോസ്
Updated on

ഇടുക്കി: ഇടുക്കിയിൽ വ്യക്തമായ ലീഡുയർത്തി കോൺഗ്രസ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്‍റെ വമ്പൻ മുന്നേറ്റം. വോട്ടണ്ണലിന്‍റെ തുടക്കം മുതൽ സിറ്റിങ് എംപിയായ ഡീൻ തന്നെയാണ് മുന്നിട്ട് നിന്നത്. ഒരു ഘട്ടത്തിലും എതിർ സ്ഥാനാർഥി ജോയിസ് ജോർജിന് ലീഡ് ഉണ്ടാക്കാനായിട്ടില്ല. ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് ഡീൻ ഇപ്പോൾ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണിയ എല്ലാ ബൂത്തുകളിലും ഡീനാണ് ലീഡ് ചെയ്തത്. സംസ്ഥാനത്ത് ഏറ്റവും അധികം ലീഡോടെ ഡീൻ വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാമ്പുകളിലെ വിലയിരുത്തൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com