ലോക്‌സഭാ തെരഞ്ഞെടുപ്പ്; തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്ഞ

ന്ന് വൈകിട്ട് 6 മണി മുതൽ ഏപ്രിൽ 27 ന് വൈകിട്ട് 6 മണിവരെയാണ് നിരോധനാജ്ഞ
ലോക്‌സഭാ തെരഞ്ഞെടുപ്പ്;  തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്ഞ
Updated on

തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 6 മണി മുതൽ ഏപ്രിൽ 27 ന് വൈകിട്ട് 6 മണിവരെയാണ് നിരോധനാജ്ഞ.

പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com