കേരളത്തിലിനി ഉപതെരഞ്ഞെടുപ്പുകാലം

ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടി മന്ത്രിയായ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക
loksabha election updates
By election

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു കൂടിയാണ് വഴിവയ്ക്കുന്നത്. മന്ത്രിയായ കെ. രാധാകൃഷ്ണനും എംഎൽഎയായ ഷാഫി പറമ്പിലുമാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നവർ. ഇതിന് പുറമേ വയനാട് ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയുണ്ട്. 2 മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ വിജയിച്ചു. ഏതെങ്കിലും ഒരു മണ്ഡലത്തിൽ രാജി വയ്ക്കേണ്ടതുണ്ട്. അത് വയനാട്ടിലാണെങ്കിൽ കേരളത്തിൽ ഒരു മണ്ഡലത്തിൽ കൂടി ഉപതെരഞ്ഞെടുപ്പ് നടക്കും.

ചേലക്കര നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടി മന്ത്രിയായ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഷാഫി പറമ്പിൽ വടകരയിൽ ഉശ്ചല വിജയം സ്വന്തമാക്കിയതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടത്തും. പാലക്കാട് ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ ഒരു കോൺഗ്രസ് സ്ഥാനാർഥി വരുമെന്നും ജനം ആ സ്ഥാനാർഥിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും വിജയത്തിനു ശേഷം ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു.

അതേസമയം, രാഹുൽ രാജിവയ്ക്കുന്നതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എത്തിയേക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com