വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്!! രാഹുലിന്‍റെ ലീഡിനൊപ്പം കുതിച്ചുയർന്ന് രാഷ്ട്രീയ ചർച്ച

രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്
loksabha election wayanad updates
Rahul Gandhi

വയനാട്: വയനാട്ടിൽ വ്യക്തമായ ലീഡോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുതിപ്പ് തുടരുമ്പോൾ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾക്ക് ചൂടേറുകയാണ്. നിലവിൽ 50,000 ത്തിലധികം വോട്ടുകൾക്കാണ് രാഹുൽ വയനാട്ടിൽ ലീഡ് ചെയ്യുന്നത്. വിജയമുറപ്പിച്ചാണ് രാഹുലിന്‍റെ മുന്നേറ്റം. വയനാടിന് പുറമേ തന്‍റെ രണ്ടാമത്തെ മണ്ഡലമായ റായ്‌വേലിയിലും രാഹുലാണ് ലീഡ് ചെയ്യുന്നത്. രണ്ടിടത്തും വിജയിച്ചാൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തുമോ എന്നതാണ് ഇപ്പോഴത്തെ ചൂടേറിയ രാഷ്ട്രീയ ചർച്ച. എന്നാൽ രണ്ട് മണ്ഡലത്തിലും വിജയിച്ചാൽ വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

സിപിഐ നേതാവ് ആനി രാജയും ബിജെപി നേതാവ് കെ. സുരേന്ദ്രനും കടുത്ത പ്രചാരണങ്ങളാണ് കാഴ്ചവച്ചതെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആദ്യ ഫലങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ 2019 ലെ ഭൂരിപക്ഷം മറികടക്കുമോ എന്നാണ് ഇനിയറിയേണ്ടത്.

Trending

No stories found.

Latest News

No stories found.