വരൂ... കേരളത്തിലേക്കു പോകാം, ലണ്ടനിലെ ഡബിൾ ഡെക്കർ ബസുകളിൽ ആലപ്പുഴയും ഹൗസ് ബോട്ടും

ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി
london buses promote kerala tourism
london buses promote kerala tourism
Updated on

വിദേശരാജ്യങ്ങളിൽ വിനോദസഞ്ചാരത്തിന്‍റെ പരസ്യപ്രചാരണവുമായി കേരള ടൂറിസം വകുപ്പ്. ലണ്ടൻ ഉൾപ്പെടെയുള്ള വിദേശ നഗരങ്ങളിലാണ് കേരളത്തിന്‍റെ വിനോദ സഞ്ചാര‌‌ പ്രവർത്തനങ്ങളുടെ പരസ്യം അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലണ്ടനിലെ ബസുകളിൽ അവതരിപ്പിച്ചിരിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാനിടയായി.

ആലപ്പുഴയിലെ ഹൗസ് ബോട്ടുകളും വള്ളം കളിയുമൊക്കെ ലണ്ടനിലെ ഒരു ഡബിൾ ഡക്കർ ബസിൽ സ്റ്റിക്കർ ചെയ്തിരിക്കുകയാണ്. ആലപ്പുഴയുടെ പ്രകൃതി ഭംഗി വിളിച്ചോതുന്ന തരത്തിലുള്ള പരസ്യമാണ് ബസിന്‍റെ ബോഡി നിറയെ. കേരള ടൂറിസത്തിന്‍റെ ലോഗോയും ഇതിനൊപ്പമുണ്ട്. ഇതിനു മുമ്പും കേരളത്തിലെ വിനോദസഞ്ചാരമേഖലകളുടെ പരസ്യങ്ങൾ ലണ്ടനിലെ ബസുകളിൽ ഉണ്ടായിട്ടുണ്ട്.

സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഈ ബസിന്‍റെ വീഡിയൊ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചത്. കേരള ടൂറിസത്തിന്‍റെ പുതിയ പ്രചാരണ രീതിയെന്ന കുറിപ്പോടെയാണ് പങ്കുവെച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ നടപ്പിലാക്കുന്ന പുതിയ പ്രചാരണ ആശയങ്ങൾ കമന്‍റ് ബോക്സിൽ അറിയിക്കണമെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com