സിദ്ദിഖ് ഒളിവിൽ; ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി

സിദ്ദിഖിന്‍റെ എല്ലാ നമ്പറുകളും സ്വിച്ച്ഡ് ഓഫാണ്
look out notice against actor sidhique
സിദ്ദിഖ് ഒളിവിൽ!! ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി
Updated on

കൊച്ചി: ലൈംഗിക പീഡനക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. അറസ്റ്റിന് ക്രൈംബ്രാഞ്ച് മേധാവി നിർദേശം നൽകി.

എന്നാൽ സിദ്ദിഖ് എവിടെയാണെന്ന് വ്യക്തമല്ല. കാക്കനാട്ടെ വീട്ടിൽ സിദ്ദിഖില്ല. എല്ലാ നമ്പറുകളും സ്വിച്ചിഡ് ഓഫാണ്. പ്രത്യേക അന്വേഷണ സംഘം ഉടന്‍ കൊച്ചിയിലേക്ക് തിരിക്കും.

സിദ്ദിഖിനോട് അടുപ്പമുള്ള ആർക്കും സിദ്ദിഖെവിടെയാണെന്നതിനെ കുറിച്ച് അറിയില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ സിദ്ദിഖിനെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സിദ്ദിഖെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com