വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന; വിമാനത്താവളത്തിൽ രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ്

രാഹുലിനെ ഉടൻ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം
look out notice issued for rahul mankootathil

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: അതിജീവിതയുടെ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിട്ട് അന്വേഷണ സംഘം. വിദേശത്തേക്ക് കടന്നേക്കുമെന്നുള്ള സൂചനയുടെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബ്യൂറോ എമിഗ്രേഷന് കത്ത് നൽകിയിരുന്നു.

രാഹുലിനെ ഉടൻ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം. എന്നാൽ രാഹുൽ എവിടെയാണെന്ന കാര്യത്തിൽ വ്യക്തതയില്ല. രാഹുലിന്‍റെ 2 ഫോണുകളും ഓഫാണ്. ഗർഭഛിദ്രം നടത്തുന്നതിന് ​ഗുളിക എത്തിച്ച യൂത്ത് കോൺ​ഗ്രസ് നേതാവായ അടൂർ സ്വദേശി ജോബി ജോസഫ് കേസിൽ രണ്ടാം പ്രതിയാണ്. ഇയാളും നിലവിൽ‌ ഒളിവിലാണ്.

വ്യാഴാഴ്ചയാണ് അതിജീവിത നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.ബിഎന്‍എസ് 64 (2) (f), 64 (2) (h), 64 (2) (m), 89, 115 (2), 351 (3), 3 (5) വകുപ്പുകളും ഐടി നിയത്തിലെ 66 (e) എന്നീ വകുപ്പുമാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com