എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ല: മുഖ്യമന്ത്രി

ട്രാൻസ് ജെൻഡർ വ്യക്തികൾക്കായി നഴ്സിങ് സീറ്റുകളിൽ വരെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Looking at the criteria for AIIMS, no one will say that Kerala is not eligible: Chief Minister
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: എയിംസിനായി കേരളം ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുകയാണെന്നും എന്നാൽ ഒന്നു പോലും കേരളത്തിനായി അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. എയിംസിനുളള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാത്തിരിക്കാം എന്നല്ലാതെ എന്ത് ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെട്ടയം ശാരദാ നഴ്സിങ് കോളെജ് ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സ്വജീവൻ പോലും പണയം വച്ച് പ്രവർത്തിച്ചവരാണ് നഴ്സുമാർ.

സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രതീകമാണ് ഓരോ നഴ്സുമാരും. അതിന് കേരളത്തിലെ നഴ്സുമാരുടെ സേവന ലോകോത്തരമാണ്.

നഴ്സുമാർക്കായി സർക്കാർ ശ്രദ്ധേയമായ നഴ്സിങ് റിക്രൂട്ട്മെന്‍റ് അടക്കം നടത്താറുണ്ട്. കൂടാതെ ട്രാൻസ് ജെൻഡർ വ്യക്തികൾക്കായി നഴ്സിങ് സീറ്റുകളിൽ വരെ സംവരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com