ആര്യാടന്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്

ആര്യാടന്‍റെ ഓര്‍മദിനമായ 25ന്എ ഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആര്യാടന്‍ പുരസ്‌കാരം സമർപ്പിക്കും.
വി.ഡി. സതീശൻ
വി.ഡി. സതീശൻ

തിരുവനന്തപുരം: ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍റെ മികച്ച പാര്‍ലമെന്‍റേറിയനുള്ള ആര്യാടന്‍ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ധരന്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് നിയമസഭാ പ്രവര്‍ത്തന മികവ് പരിഗണിച്ച് വി.ഡി. സതീശനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ആര്യാടന്‍റെ ഓര്‍മദിനമായ 25ന് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷനും മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും സംയുക്തമായി വൈകീട്ട് മൂന്നിന് മലപ്പുറം ടൗണ്‍ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആര്യാടന്‍ പുരസ്‌കാരം സമർപ്പിക്കും.

യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പി.കെ കുഞ്ഞാലിക്കുട്ടി, കെ.സി ജോസഫ് എന്നിവര്രും പങ്കെടുക്കുമെന്ന് ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്‍ വര്‍ക്കിങ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com