
ടോറസ് ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ‍്യാർഥികൾക്കും പരുക്ക്
file
കൊച്ചി: ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും 2 വിദ‍്യാർഥികൾക്കും പരുക്കേറ്റു. വളയൻചിറങ്ങര ഐടിസിക്ക് മുമ്പിൽ രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഐടിസി ഒന്നാംവർഷ വിദ‍്യാർഥികളായ ആദിത‍്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് ഡ്രൈവർ അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്.
അഖിലിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ‍്യാർഥികളുടെ പരുക്ക് ഗുരുതരമല്ല. ലോറിയിൽ നിന്നും മണ്ണും കല്ലും വീണാണ് വിദ‍്യാർഥികൾക്ക് പരുക്കേറ്റത്. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്നും വന്ന ലോറിയാണ് മറിഞ്ഞത്.