അമോണിയം കയറ്റിവന്ന വണ്ടി മറിഞ്ഞതിനെ തുടർന്ന് മലിനമായ തോട്
അമോണിയം കയറ്റിവന്ന വണ്ടി മറിഞ്ഞതിനെ തുടർന്ന് മലിനമായ തോട്

കോട്ടയത്ത് അമോണിയം കയറ്റിവന്ന ടാങ്കർ ലോറി മറിഞ്ഞു; കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രതാ നിർദേശം

ലോറി ക്രെയ്ൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല
Published on

കോട്ടയം: കാഞ്ഞിരപ്പള്ളി എലിക്കുളം - തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജങ്ഷനിൽ അമോണിയം കൊണ്ടുവന്ന ടാങ്കർ ലോറി തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം.

തോട്ടിലെ മീനുകൾ ചത്തുപൊങ്ങി. ഇന്ന് പുലർച്ചെയാണ് സംഭവം. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരുക്കേറ്റു.

ലോറി ക്രെയ്ൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും വൈദ്യുതി ലൈനുകൾ സമീപത്തുള്ളതിനാൽ സാധിച്ചില്ല. ട്രാൻസ്ഫോർമറിന് സമീപമാണ് വാഹനം മറിഞ്ഞിരിക്കുന്നത്. മഞ്ചക്കുഴി തോടിന് സമീപം കിണർവെള്ളം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നും ആരും പരിഭ്രമിക്കേണ്ടതില്ലെന്നും എങ്കിലും വെള്ളത്തിന് ഗന്ധമോ, നിറം മാറ്റമോ ശ്രദ്ധയിൽ പെട്ടാൽ കിണർ തേകുകയും, ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കിണർ ശുദ്ധീകരിക്കുകയും ചെയ്യേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com