ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്.
lorry bike accident in thiruvananthapuram one death
lorry bike accident in thiruvananthapuram one death

തിരുവനന്തപുരം : ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് അതിദാരുണമായി മരിച്ചത്.

ഞായറാഴ്ച രാവിലെ 9 മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു.

സർവ്വീസ് റോഡു വഴി ബൈക്കിൽ വരികയായിരുന്നു നസീർ ലോറി തട്ടി ബൈക്ക് മറിഞ്ഞു വീഴ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്. കഴക്കൂട്ടം പൊലീസ് സംഭവത്തിൽ കേസെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com