താമരശേരിയിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം തട്ടിയെന്ന് പരാതി; കേസെടുത്ത് പൊലീസ്

തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം
Complaint that mini lorry driver was assaulted and robbed of money in thamarassery; Police registered a case
താമരശേരിയിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം തട്ടിയെന്ന് പരാതി; കേസെടുത്ത് പൊലീസ്
Updated on

താമരശേരി: താമരശേരി ചുരത്തിലെ നാലാം വളവ് അടിവാരം റോഡിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം തട്ടിയതായി പരാതി. തുടർന്ന് മാനന്തവാടി ചെറ്റപാലം സ്വദേശി നിസാർ താമരശേരി പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

മിനി ലോറിയിൽ കാർ ഇടിപ്പിച്ച് അക്രമം നടത്തുകയും ശേഷം കാറിൽ നിന്നിറങ്ങിയ സംഘം കയ്യേറ്റം ചെയ്യുകയും പോക്കറ്റിലുണ്ടായിരുന്ന 50000 രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.

കാറിൽ യുവതിയടക്കം മൂന്നുപേർ ഉണ്ടായതായി നിസാർ പറഞ്ഞു. ബഹളം കേട്ട് നാട്ടുകാർ എത്തിയതോടെ സംഘം കടന്നു കളയുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി താമരശേരി പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com