'അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല'; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും

മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല
lorry owner manaf cleared of defamation
ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും
Updated on

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്‍റെ കുടുംബം നൽകിയ പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത കേസിൽ നിന്നും ലോറി ഡ്രൈവർ മനാഫിനെ ഒഴിവാക്കി. മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനാലാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി മനാഫിന്‍റെ പേര് ഉൾപ്പെടുത്തുകയായിരുന്നു.

അർജുന്‍റെ സഹോദരി അഞ്ജുവിന്‍റെ പരാതിലാണ് ചേവായൂർ പൊലീസ് കേസെടുത്തത്. കുടുംബത്തിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമമെന്ന വകുപ്പ് ചുമത്തിയാണ് കേസ്. കുടുംബത്തിനെതിരേ വലിയ സൈബർ ആക്രമണമാണ് നടന്നത്. ഇതിനെതിരേയാണ് പരാതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com