ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്

ലോട്ടറിക്ക് ജിഎസ്ടി വർധിപ്പിച്ചതോടെ 10 രൂപയെങ്കിലും ടിക്കറ്റ് വില കൂടാൻ സാധ്യത
ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക് | Lottery agents set to strike
കേരള ലോട്ടറിRepresentative image
Updated on

തിരുവനന്തപുരം: ലോട്ടറിക്ക് ജിഎസ്ടി വർധിപ്പിച്ചതോടെ 10 രൂപയെങ്കിലും ടിക്കറ്റ് വില കൂടാൻ സാധ്യതയുള്ളതിനാൽ കേരള ലോട്ടറി ഏജന്‍റുമാരും തൊഴിലാളികളും സമരത്തിലേക്ക്. രണ്ടു മാസങ്ങൾക്ക് മുമ്പാണ് ലോട്ടറി വില 10 രൂപ വർധിപ്പിച്ചത്. അതു വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇനിയും വില കൂടിയാൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.

സമരം മുറുകിയാൽ ലോട്ടറി വിൽപന സ്തംഭിക്കും. ടിക്കറ്റുകളുടെ ലഭ്യത കുറയും. നറുക്കെടുപ്പുകൾ തടസപ്പെടാനും സാധ്യത ഏറെയാണ്. വരുമാനമില്ലാതെ ലോട്ടറി തൊഴിലാളികളും കഷ്ടത്തിലാകും.

ഭിന്നശേഷിക്കാർ ഉൾപ്പെടെ കേരളത്തിൽ അഞ്ചു ലക്ഷത്തിലധികം ഏജന്‍റുമാരും കച്ചവടക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഉപജീവനം നടത്തുന്ന മേഖലയാണിത്. ഇപ്പോൾ ജിഎസ്ടി കൗൺസിൽ നിർദേശിച്ചിരിക്കുന്ന 40 ശതമാനം ജിഎസ്ടി നടപ്പായാൽ ലോട്ടറി മേഖല തകരുമെന്നാണ് ആരോപണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com