പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സ്ഥാനാർഥിക്കും ബൂത്ത് ഏജന്‍റിനും എതിരെയാണ് പരാതി
lotus distribution, udf compliant against bjp

പൂജിച്ച താമര വിതരണം ചെയ്തു

Updated on

പാലക്കാട്: പാലക്കാട് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പാലക്കാട് നഗരസഭയിലെ 19 ആം വാർഡ് കൊപ്പത്ത് പൂജിച്ച താമര വിതരണം ചെയ്തുവെന്നാണ് പരാതി.

സ്ഥാനാർഥിക്കും, ചീഫ് ഇലക്ഷൻ ഏജന്‍റിനും എതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ് കമ്മിറ്റി ജോയിന്‍റ് കൺവീനർ ഹരിദാസ് മച്ചിക്കൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ താമര വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് യുഡിഎഫും, സിപിഎമ്മും ആരോപിച്ചു. ഇതോടെ പ്രദേശത്ത് നേരിയ തോതിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com