

വിമാനം താഴ്ന്നുപറന്നു; സ്കൂളിന്‍റെ മേൽക്കൂര തകർന്നു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂള്‍ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്‍റെ ഓടുമേഞ്ഞ കെട്ടിടത്തിന്‍റെ മേൽക്കൂരയാണ് തകർന്നത്. രാത്രിയായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
നെടുമ്പാശ്ശേരിയിലേക്ക് പോയ വിമാനം താഴ്ന്നു പറന്നതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും ഈ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്ന് ഇവർ ആരോപിക്കുന്നു. വീടുകളുടെയും മറ്റും മേൽക്കൂരകൾ പറന്ന് പോയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.