
എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: അയ്യപ്പ സംഗമത്തിൽ പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കളള പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പ സംഗമം വൻ വിജയമാണെന്നും 3000 പേർ പങ്കെടുക്കേണ്ടിടത്ത് 4600 പേർ പങ്കെടുത്തുവെന്നും ഗോവിന്ദൻ പറഞ്ഞു.
മാധ്യമങ്ങളിൽ കാണുന്ന ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ദൃശ്യങ്ങളാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇത്തരത്തിലുളള കളവ് പ്രചരിപ്പിക്കുന്നതിൽ എന്തെങ്കിലും നാണവും മാനവും വേണ്ടെയെന്നും അദ്ദേഹം പറഞ്ഞു.