ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; തിങ്കളാഴ്ച മുതൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്

ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട്
Low pressure formed over Bay of Bengal; Warning of heavy rain in Kerala
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപംകൊണ്ടു; കേരളത്തിൽ ശക്തമായ മഴയ്ക്കു മുന്നറിയിപ്പ് FILE image
Updated on

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നു ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നും തുടര്‍ന്ന് വ്യാഴാഴ്ചയോടെ ഇത് ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്ത് എത്തും. ഇതിന്‍റെ സ്വാധീനഫലമായി ഇരു സംസ്ഥാനങ്ങളിലും അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

എന്നാല്‍ എവിടെയാണ് കൃത്യമായി ചുഴലിക്കാറ്റ് കര തൊടുക എന്ന് ഇനിയും നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല.ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റിന് 'ദന' എന്നാണ് പേരിട്ടിരിക്കുന്നത്. 'ദന' ചുഴലിക്കാറ്റ് കേരളത്തിന് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നാണ് സൂചന.

ഇതോടൊപ്പം മുന്നറിയിപ്പിന്‍റെ ഭാഗമായി ഇന്ന് 6 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയാണ് പ്രവചിരിക്കുന്നത്.

21/10/2024 : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

22/10/2024: പത്തനംതിട്ട, ഇടുക്കി

23/10/2024 : പത്തനംതിട്ട, ഇടുക്കി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com